Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം; വൈക്കത്ത് സൈക്കിൾ റാലിയും ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തി.

26 Jun 2025 19:07 IST

santhosh sharma.v

Share News :

വൈക്കം:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജീവിതമാണ് ലഹരി ലഹരിക്കെതിരെ കൈകോർക്കാമെന്ന സന്ദേശമുയർത്തി വൈക്കം നഗരത്തിൽ സൈക്കിൾ റാലിയും ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തി. വൈക്കം ജനമൈത്രി പോലീസ് സമിതി,ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ ത്രിപ്പൂണിത്തുറ, വൈക്കം വൈസ്മെൻ ടെമ്പിൾ സിറ്റി,വൈക്കം ടൗൺ റോട്ടറി ക്ലബ്,സീനിയർ ചേംബർ,റസിഡൻ്റ്സ് അസോസിയേഷനുകൾ, നഗരത്തിലെ വിവിധ സ്കൂളുകൾ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. വൈക്കം വെൽഫെയർ സെൻ്ററിൽ നിന്നാരംഭിച്ച സൈക്കിൾ റാലി വൈക്കം ഡിവൈഎസ്പി ടി.ബി.വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം സി ഐ സുഖേഷ് .എസ്, ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ ത്രിപ്പൂണിത്തുറ ശാഖ പ്രസിഡൻ്റ് ഡോ.അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകളേന്തി നഗരം ചുറ്റി സൈക്കിൾ റാലി നടത്തി. തുടർന്ന് വെൽഫെയർ സെൻ്ററിൽ സംഗമിച്ച വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി ഉപയോഗത്തെ തുടർന്നു സമൂഹത്തിലും കുടുംബങ്ങളിലും സംഭവിക്കുന്ന ദുരന്തങ്ങൾ വെളിവാക്കുന്ന ഫ്ലാഷ് മോബും വിദ്യാർഥികൾ അവതരിപ്പിച്ചു.ജനമൈത്രി പോലീസ് സമിതി കൺവീനർ രാജൻ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് പി ആർ ഒ സുരേഷ്കുമാർ,ബീറ്റ് ഓഫീസർ ടി.ബി.ശ്രീനിവാസൻ, ഡോ.അനൂപ്കുമാർ, ഡോ.ട്രീസപാലയ്ക്കൽ, ഡോ.കെ.സജി,ഡോ. ജെയ്സൺ ജെ.വലിയ കുളങ്ങര,വിവിധ സംഘടന ഭാരവാഹികളായ എസ്.ഡി.സുരേഷ് ബാബു, കെ.പി.വേണുഗോപാൽ, റിട്ട.ക്യാപ്ടൻ വിനോദ് കുമാർ, ജോയിമാത്യു, കെ.എസ്.വിനോദ്, സിറിൾ ജെ. മഠത്തിൽ, രാജൻപൊതി, ഗോപകുമാർ, രാജേന്ദ്രൻ, സോണി, ശിവപ്രസാദ്, പ്രസാദ്, പി.കെ.ഹരിദാസ്, സി.എം.ദാസപ്പൻ,പി.സോമൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News