Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻ്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ; വണ്ടൂർ സലഫിയ കോളേജ് ജേതാക്കൾ

06 Jan 2025 00:04 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി:പുളിക്കൽ ജാമിഅ സലഫിയ അറബിക് കോളേജ് സംഘടിപ്പിച്ച പത്താമത് ഇൻ്റർ കോളേജിയേറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് " അറബ് ക്ലാസികോ" യിൽ വണ്ടൂർ സലഫിയ കോളേജ് ജേതാക്കളായി. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് രണ്ടാം സ്ഥാനക്കാരായി . ജനുവരി 4 ,5 (ശനി, ഞായർ) തിയതികളിലായി നടത്തിയ ടൂർണമെന്റിൽ കേരളത്തിലെ 26 അറബിക് കോളേജുകൾ പങ്കെടുത്തു . കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ പി.എം ഷമീർ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ടി പി അബ്ദു റസ്സാഖ് ബാഖവി , അബ്ദു നാസർ ഉമരി, കെ. എം സിദ്ദീഖ് , ജംഷിദ് അലി സലഫി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News