Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ്ന്റെ ഉദ്ഘാടനം

26 Nov 2024 20:56 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :കല്ലറ ഗ്രാമപഞ്ചായത്തിൽ 1970 ൽ പണി കഴിപ്പിച്ച പഴയ ഷോപ്പിംഗ് കോംപ്ലക്സ് (ചന്ത മുറി) ശോചനീയാവസ്ഥയിൽ ആയതു മൂലം കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2023-24, 2024-25 സമ്പത്തിക വർഷങ്ങളിൽ ധനകാര്യ കമ്മിഷൻ ബേസിക് ഗ്രാന്റിൽ ഉൾപ്പെടുത്തി 28 ലക്ഷം രൂപയും ജില്ലാ പഞ്ചായത് വിഹിതം 10 ലക്ഷം രൂപയും ഉൾപ്പെടെ ആകെ അടങ്കൽ തുക 38 ലക്ഷം രൂപ മുടക്കി പുതിയതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ്ന്റെ ഉദ്ഘാടനം ബഹു. തദ്ദേശ സ്വയം ഭരണ, excise വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷ് നിർവഹിച്ചു. ബഹു. വൈക്കം എം.എൽ.എ ശ്രീമതി. സി കെ ആശ അവർകളുടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ കല്ലറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോണി തോട്ടുങ്കൽ സ്വാഗതവും, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ജോസ് പുത്തൻ കാല, കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി വി സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. അമ്പിളി മനോജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീമതി. ജിഷ രാജപ്പൻ നായർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, കടുത്തുരുത്തി axe ശ്രീ. പ്രദീപ്‌, പഞ്ചായത്ത്‌ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി. ശ്രീലക്ഷ്മി എ, ഷോപ്പിംഗ് കോംപ്ലക്സ് കോൺട്രാക്ടർ ശ്രീ. സുരേഷ്‌കുമാർ, പഞ്ചായത്ത്‌ ജീവനക്കാർ, ആശ വർക്കർമാർ, ഹരിതകർമ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.




Follow us on :

More in Related News