Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.എച്ച്.ആർ.ഡി. വിവിധ കേന്ദ്രങ്ങളിൽ ജൂൺ മാസത്തിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

03 Jun 2025 18:05 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ഐ.എച്ച്.ആർ.ഡി. വിവിധ കേന്ദ്രങ്ങളിൽ ജൂൺ മാസത്തിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, (യോഗ്യത ബിരുദം)

പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി(യോഗ്യത

എം.ടെക്/ബി.ടെക്/എം.സി.എ/ബി.എസ്സ്.സി ( (സി.എസ്)/എം.എസ്സ്,സി (സി.എസ്)/ ബി.സിഎ), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ(യോഗ്യത എസ്.എസ്.എൽ.സി / തത്തുല്യം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (യോഗ്യത പ്ലസ് ടു / തത്തുല്യം)സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (യോഗ്യത എസ്.എസ്.എൽ.സി / തത്തുല്യം) എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.

അപേക്ഷകൾ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകണം .രജിസ്‌ട്രേഷൻ ഫീസ് അഡ്മിഷൻ പോർട്ടലിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ അടയ്ക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിച്ചശേഷം പ്രിന്റ് ഔട്ട്, മാർക്ക് ലിസ്റ്റ്,സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം

ജൂൺ 13 ന് വൈകുന്നേരം നാലിന് മുൻപായി ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തിൽ നൽകണം.വിശദവിവരത്തിന് ഫോൺ: 0471-2322985/2322501

Follow us on :

More in Related News