Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2025 15:09 IST
Share News :
കോട്ടയം: യുഡിഎഫിലേക്ക് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് അഡ്വ. കെ സുരേഷ് കുറുപ്പ്. രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ആളല്ലെന്നും. തെരഞ്ഞെടുപ്പുകളോ സ്ഥാനലബ്ധികളോ പ്രധാനം അല്ലെന്നും കെ സുരേഷ് കുറുപ്പ് പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ് 18 ചാനലും അതിനെ തുടർന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഏറ്റുമാനൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ പോവുകയാണ് എന്നതാണ് ഈ പ്രചാരണം. ഞാൻ 1972 ൽ സിപിഐ (എം) ൽ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. പാർട്ടി എൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ പ്രതിരൂപവും പതാകയുമാണ്. ഞാൻ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എൻ്റെ ഇടതുപക്ഷരാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാം തന്നെ. എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്നേഹിക്കുന്ന മിത്രങ്ങളേയും എന്നിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാൽ എന്നോട് ശത്രുഭാവേന പ്രവർത്തിക്കുന്നവരേയും അറിയിക്കട്ടെ.
Follow us on :
More in Related News
Please select your location.