Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളീയ പൊതുവിദ്യാഭ്യാസത്തിൻ്റെ ചരിത്രവും വർത്തമാനവും എ.കെ.എസ്.ടി.യു സെമിനാർ ഇന്ന്

11 Jan 2025 11:25 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജനുവരി 11, 12 തിയ്യതികളിലായി മേപ്പയ്യൂരിൽ നടക്കുന്ന ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു)കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ജനുവരി 11ന് 4 മണിക്ക് മേപ്പയ്യൂർ ബസ് സ്റ്റാൻഡ് പരിസരത്ത്വി വിദ്യാഭ്യാസ സെമിനാർ നടക്കും.

കേരളീയ പൊതുവിദ്യാഭ്യാസത്തിൻ്റെ ചരിത്രവും വർത്തമാനവും 'എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ  എ.കെ.എസ്.ടി.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ

ഉദ്ഘാടനം ചെയ്യും.വി. ടി.അശോക് കുമാർ (കെ.പി.എസ്.ടി.എ ) പി. അനിഷ് (കെ.എസ്.ടി.എ.) കെ.കെ.ശിവദാസൻ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) അജയ് ആവള, സി.ബിജു എന്നിവർ സെമിനാറിൽ സംസാരിക്കും.

Follow us on :

Tags:

More in Related News