Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശ്വകര്‍മജരുടെ നേതൃത്വത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് നാളെ മാര്‍ച്ച് നടത്തും.

05 Mar 2025 20:56 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി; വിശ്വകര്‍മജരുടെ നേതൃത്വത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് നാളെ മാര്‍ച്ച് നടത്തും. മുഹമ്മയിലെ സ്വര്‍ണവ്യാപാരിയായിരുന്ന പൊന്നാട്ടു പണിക്കാപറമ്പില്‍ രാധാകൃഷ്ണന്റെ മരണത്തിന് കാരണം കടുത്തുരുത്തി പോലീസിന്റെ മര്‍ദ്ധനത്തെ തുടര്‍ന്നാണെന്നും കാരണക്കാരയവര്‍ക്കെതിരെ നടപടി ആവശ്യപെട്ടുമാണ് നാളെ സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്നത്. വിശ്വകര്‍മ ആചാര്യ സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. രാവിലെ പത്തിന്മാര്‍ച്ച് ആരംഭിക്കും. തൊണ്ടി മുതല്‍ വാങ്ങിയെന്ന പേരില്‍ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണന്‍ പിന്നീട് തെളിവെടുപ്പിനായി കടയിലെത്തിച്ച സമയത്ത് മരിക്കുകയായിരുന്നു. മര്‍ദ്ധനത്തെ തുടര്‍ന്നാണ് രാധാകൃഷ്ണന്‍ മരിച്ചതെന്നും പോലീസിന്റെ ഭാഗത്ത് നിന്നും നീതിപൂര്‍വമായ പെരുമാറ്റം ഉണ്ടായില്ലെന്നും പ്രതിക്ഷേധക്കാര്‍ പറയുന്നു. പോലീസ് സ്റ്റേഷനിലേക്കു നടത്തുന്ന മാര്‍ച്ചിലും ധര്‍ണയിലും വിശ്വകര്‍മ യുവജന സംഘം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അനിഷ് കൊക്കര, ജനറല്‍ സെക്രട്ടറി കെ.പി. സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു




Follow us on :

More in Related News