Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 22:03 IST
Share News :
പീരുമേട്: വന്യമൃഗശല്യം രൂക്ഷമായ പ്ലാക്കത്തടം മേഖലയിൽ പത്ത് കിലോമീറ്റർ ദൂരം തൂക്ക് വേലി സ്ഥാപിക്കാൻ 1.14 കോടി രൂപ നബാർഡ് അനുവദിച്ചെന്ന്കോട്ടയം ഡി.എഫ്.ഒ: എസ്. രാജേഷാണ് ഇക്കാര്യം അറിയിച്ചത്. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശന്റെ
നേതൃത്വത്തിലുള്ള നിവേദക സംഘത്തിനാണ്
2024 ജനുവരി 29 ന്ഡി.എഫ്.ഒ ഉറപ്പു നൽകിയത്. കൂടാതെ മതമ്പ, കണയങ്കവയൽ
മേഖലയിൽ 16 കിലോമീറ്റർ ദൂരം വേലി നിർമിക്കാൻ നബാർഡ് തുക വകയിരുത്തിയിട്ടുണ്ടെന്നും പെരുവന്താനം പഞ്ചായത്ത് കൃഷി വകുപ്പുമായി ചേർന്ന് ആറര കിലോമീറ്റർ ദൂരം സൗരോർജവേലി സ്‌ഥാപിക്കുന്നതോടൊപ്പം അവ സംരക്ഷിക്കാൻ വനം വകുപ്പും പഞ്ചായത്തും തദ്ദേശ വാസികളുമായി ചേർന്ന് സംയുക്‌ത സമിതി ഉണ്ടാക്കു മെന്നും ഡി.എഫ്.ഒ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ പണികൾ തുടങ്ങിയിട്ടില്ല. പോലിസ് ഹൗസിംഗ് കൺട്രസ്ഷൻ കോർപറേഷനാണ് നിർമാണ ചുമതല.
Follow us on :
More in Related News
Please select your location.