Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2025 20:21 IST
Share News :
വൈക്കം: യുവതലമുറയെ വൈജ്ഞാനിക തൊഴിൽരംഗങ്ങളിൽ മികവുള്ളവരാക്കാൻ ശൈശവ കാലം മുതൽ രക്ഷിതാക്കളുടെ നിതാന്തശ്രദ്ധ അനിവാര്യമാണെന്ന് മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് അഭിപ്രായപ്പെട്ടു. മനീഷാ മിഷൻ്റെ പ്രവർത്തന ഉദ്ഘാടനം വൈക്കത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ നെഗറ്റീവായ ലഹരികൾക്ക് അടിമപ്പെടാതിരിക്കാൻ അവരെ കായിക രംഗം, സംഗീതം,ചിത്രരചന തുടങ്ങിയ പോസിറ്റീവായ ഇനങ്ങളിൽ ലഹരി കണ്ടെത്താൻ കുടുംബവും അധ്യാപകരും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനീഷ മിഷൻ ചെയർമാൻ മോഹൻ ഡി.ബാബു അധ്യക്ഷത വഹിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അന്തർദേശീയ കേന്ദ്രം ഡയറകടർ ഡോ.ഹരീഷ് രാമനാഥൻ, പി.കെ. ദിലീപ്, ടി.വി. ഉദയഭാനു , ഡോ. കെ. ഷഡാനനൻനായർ , ബി.ഹരികൃഷ്ണൻ , നാഗേഷ്ബാബു, കെ.വി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ, യുവാക്കൾ, രക്ഷിതാക്കൾ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരടക്കം നൂറ്കണക്കിന് പേർ സെമിനാറിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.