Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 16:44 IST
Share News :
കടുത്തുരുത്തി: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് മോഡൽ റെസിഡഷ്യൽ സ്‌കൂളിലേക്ക്(പെൺകുട്ടികൾ) 2025-26 അധ്യയന വർഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20. പൂരിപ്പിച്ച അപേക്ഷകൾ www.stmrs.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. കാഞ്ഞിരപ്പള്ളിയിലെ സംയോജിത പട്ടികവർഗ്ഗ വികസന ഓഫീസറുടെ കാര്യാലയം, പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമുണ്ട്. ജാതി, വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകൾ വേണം. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കൂടരുത്. പ്രത്യേക ദുർബല ഗോത്ര വിഭാഗക്കാരെ (കാടർ, കൊറഗർ, കാട്ടുനായ്ക്ക, ചോലനായ്ക്ക, കുറുമ്പർ) വരുമാന പരിധിയിൽനിന്നൊഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫോമും വിശദവിവരങ്ങളും കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ജില്ലാ/താലൂക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 04828 202751.
(കെ.ഐ.ഒ.പി.ആർ. 165/2025)
Follow us on :
Tags:
More in Related News
Please select your location.