Fri May 30, 2025 6:04 PM 1ST

Location  

Sign In

സൗജന്യ മെ​ഗാ മെഡിക്കൽ ക്യാമ്പ് 16ന് കുറുപ്പന്തറയിൽ

07 Feb 2025 19:29 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറുപ്പന്തറ .മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത്, ഓമല്ലൂർ വീ - ക്യാൻ സർവീസ് ആൻഡ്‌ ചാരിറ്റബിൾ ഫൗണ്ടേഷൻ, മാർ സ്ലീവാ മെഡിസിറ്റി പാലാ എന്നിവയുടെ നേതൃത്വത്തിൽ ഫെബ്രുവരി 16 ാം തീയതി ഞായറാഴ്ച രാവിലെ 9 മുതൽ 1 വരെ മാഞ്ഞൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ശ്വാസകോശം, ഹൃദ്രോഗം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാ​ഗങ്ങലിലെ വി​​​ദ​ഗ്ധ ഡോക്ടർമാർ ക്യാമ്പിനു നേതൃത്വം നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 94961 62320, 90487 58836 എന്നീ ഫോണ്‌ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കോമളവല്ലി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മുഖ്യ അതിഥി ആയി പങ്കെടുക്കും. എം വി ഐ പി കനാൽ ഓമല്ലൂർ ഭാഗം സൗന്ദര്യവൽക്കരണം പ്രധാന കാര്യമായി തുടങ്ങി വില്ലേജ് ടൂറിസം, പൊതു ജനാരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ നാടിന്റെ സമ​ഗ്ര വികസനം ലക്ഷ്യമിടുന്ന വീ - ക്യാൻ സർവീസ് ആൻഡ് ചാരിറ്റബിൾ ഫൌണ്ടേഷന്റെ ആദ്യ സംരംഭമാണ് ഈ മെഗാ ക്യാമ്പ്. ഓരോ മൂന്ന് മാസം കൂടുമ്പോഴും തുടർ ക്യാമ്പുകൾ ഓമല്ലൂർ പ്രദേശത്ത് നടത്തുവാനാണ്, ഫൗണ്ടേഷൻ ന്റെ WELL NESS പാർട്ണർ ആയിട്ടുള്ള മാർ സ്ലീവാ മെഡിസിറ്റിയുമായുള്ള ധാരണ. പ്രമുഖ സിനിമ സംവിധായകൻ ശ്രീ ദിലീഷ് പോത്തൻ പ്രൊമോഷണൽ പാർട്ണർ ആയിട്ടുള്ള ഫൌണ്ടേഷൻ, വരും നാളുകളിൽ വിവിധ കലാ സന്ധ്യ കളോടുകൂടി ഫുഡ്‌ ഫെസ്റ്റ്, സംസാകാരിക വേദി തുടങ്ങിയവ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണെന്നു ഫൌണ്ടേഷൻ ഭാരവാഹികളായ അഡ്വ. ജെയ്സൺ പാളിയിൽ, ബേബി ഒറ്റപ്ലാക്കിൽ, മനുരാജ് പൂവക്കുളം, പ്രതീഷ് വട്ടപ്പറമ്പിൽ എന്നിവർ അറിയിച്ചു.

Follow us on :

More in Related News