Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 12:51 IST
Share News :
കോട്ടയം: എഐവൈഎഫ് കോട്ടയം മുൻ ജില്ലാ സെക്രട്ടറി വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര രഘുവരത്തിൽ രഘുവരൻ്റെ മകൻ ആർ. ബിജു (50) നിര്യാതനായി. സിപിഐ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മാതാവ്: രമണി. ഭാര്യ: ബിന്ദു. മകൾ: നൈനിക.
വൈക്കം ടൗൺ സർവിസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്കാണ്. എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗമാണ്. എ ഐ വൈ എഫ് മുൻ സംസ്ഥാന കൗൺസിൽ അംഗം കൂടി ആയിരുന്ന ബിജു നിലവിൽ കെ സി ഇ സി സംസ്ഥാന സെക്രട്ടറിയാണ്. ഒൻപത് വർഷത്തോളം എ ഐ വൈ എഫ് ജില്ലാ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
Follow us on :
More in Related News
Please select your location.