Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 19:39 IST
Share News :
വൈക്കം: സിനിമ സംവിധായകൻ തരുൺ മൂർത്തിക്ക് ജന്മനാട്ടിൽ ആദരം നൽകി. പുരോഗമന കലാസാഹിത്യ സംഘവും വൈക്കം പി. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈക്കത്തെ കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു വന്ന തരുൺ മൂർത്തി ഇതിനോടകം ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക, തുടരും എന്നീ ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്‌തു കഴിഞ്ഞു. സൗദി വെള്ളയ്ക്ക നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ ഇതിനോടകം നേടിക്കഴിഞ്ഞു. തുടരും ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തു കൊണ്ട് തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ്. ഈയവസരത്തിലാണ് വൈക്കത്തെ പൗരാവലി തരുൺ മൂർത്തിക്ക് ആദരം ഒരുക്കിയത്. ഞായറാഴ്ച വൈകിട്ട് വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി. കെ ഹരികുമാർ സംവിധായകൻ തരുൺ മൂർത്തിയെ ആദരിച്ചു. പു ക സ ഏരിയ പ്രസിഡന്റ് കെ. സി കുമാരൻ അധ്യക്ഷത വഹിച്ചു. ഡോ. അജു .കെ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഗാന രചയിതാവ് അജീഷ് ദാസൻ, നാടക പ്രവർത്തകൻ പ്രദീപ് മാളവിക, തബല വാദക രത്നശ്രീ അയ്യർ, ഡി. മനോജ്, പ്രൊഫ. പാർവതി ചന്ദ്രൻ, അംബരീഷ്. ജി വാസു, പു ക സ വൈക്കം ഏരിയ സെക്രട്ടറി കെ. കെ ശശികുമാർ, ഗ്രന്ഥശാല സെക്രട്ടറി കെ. ആർ ബീന തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന്
തരുൺ മൂർത്തിയുടെ പിതാവും നാടക പ്രവർത്തകനുമായ വൈക്കം .ഡി മധുമൂർത്തി സംവിധാനം നിർവഹിച്ച വിഘടിക്കാതെ, വിച്ഛേദിക്കാതെ, വിഹായസ്സിലേക്ക് എന്ന നാടകവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.