Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗനവാടികളിലെ പ്രവേശനോത്സവം; കുരുന്നുകൾക്ക് നവ്യാനുഭവമായി.

03 Jun 2025 19:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അംഗനവാടികളിലെ പ്രവേശനോത്സവം കുരുന്നുകൾക്ക് നവ്യാനുഭവമായി.മിഠായികളും, പായസ്സവും, പെൻസിലും മറ്റും നൽകിയാണ് നവാഗതരെ സ്വീകരിച്ചത്. തലയോലപ്പറമ്പ് 10-ാം വാർഡിലെ 143-ാം നമ്പർ അംഗനവാടിയിൽ നടന്ന പ്രവേശനോത്സവത്തിന് അംഗനവാടി വർക്കർ ടി.കെ ജയന്തി. എ എൽ എം എസ്

കമ്മറ്റി അംഗങ്ങളായ വി. എൻ രമേശൻ, സന്തോഷ് ശർമ്മ ,വേണുഗോപാല നായ്ക്ക്, അനില ഉദയൻ, മഞ്ജു പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വാർഡിലെ കുട്ടികളെ ചടങ്ങിൽ മൊമൻ്റോ നൽകി ആദരിച്ചു. രക്ഷിതാക്കൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് 115 -ാം നമ്പർ അംഗനവാടിയിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സലില ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പോൾ തോമസ് അധ്യക്ഷത വഹിച്ചു. അംഗനവാടി വർക്കർ അൽഫോൻസ, ഗവൺമെൻ്റ് എൽ പി സ്കൂൾ എച്ച് എം , സി ഡി എസ് മെമ്പർ ,അങ്കണവാടി ഹെൽപ്പർ വിജയകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പുതിയതായി ചേർന്ന കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. 

Follow us on :

More in Related News