Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷാ ഉപകരണങ്ങൾ നൽകി.

25 May 2025 16:08 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭ 2-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമത്തോടനുബന്ധിച്ച് വാർഡിലെ തൊഴിലുറപ്പു തൊഴിലാളികൾക്ക് ഗംബൂട്ടുകളും കയ്യുറകളും വിതരണം ചെയ്തു. കോൺഗ്രസ്സ് വാർഡ് പ്രസിഡൻ്റ് ഷാജി ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കെ പി സി സി അംഗം മോഹൻ ഡി ബാബു കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാലാവസ്ഥ ഗവേഷകൻ ഡോ. കെ ഷഢാനനനെയും ഇൻഡ്യ ബുക്ക് ആഫ് റിക്കാർഡ്സ് ഫോർ മെമ്മറി പവറിന് അർഹനായ എൽകെജി വിദ്യാർത്ഥി കൃഷ്ണവ് ജി പിള്ളൈയേയും ചടങ്ങിൽ ആദരിച്ചു. ഡിഗ്രി, +2, എസ് എസ് എൽസി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള പുരസ്ക്കാരങ്ങളും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.ഡി ഉണ്ണി വിതരണം ചെയ്തു. മുതിർന്ന പൗരൻമാരെ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സോണി സണ്ണി ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് സുരക്ഷാ സാധനങ്ങൾ വൈക്കം നഗരസഭ ചെയർപേർസൺ പ്രീതരാജേഷ് വിതരണം ചെയ്തു. ഇടവട്ടം ജയകുമാർ, അനിമണി, ബി.അനിൽകുമാർ, ജയ് ജോൺ പേരയിൽ, പി.റ്റി.സുഭാഷ്, രാജശ്രീ വേണുഗോപാൽ, പി.ഡി. ബിജിമോൾ ,പി.ജോൺസൺ, ദീപ ജോഷി, എം.കെ.മഹേശൻ, മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News