Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 07:01 IST
Share News :
കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ പുല്ല്മേട് ഭാഗത്ത് പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഉദ്ദേശം 22 വയസ് പ്രായം വരുന്ന ആനയാണ് ചെരിഞ്ഞത്. ഉയർന്ന പ്രദേശത്ത് തീറ്റ തേടുന്നതിനിടെ ഇടിമിന്നലേറ്റതാകാം മരണകാരണമെന്ന് വനപാലകർ പറഞ്ഞു. വനം വകുപ്പ് ജീവനക്കാർ കാട്ടിനുള്ളിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
അഴുത റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ ജ്യോതിഷ്. ജെ. ഒഴാക്കൽ വിമരമറിയിച്ചതനുസരിച്ച് അസി. ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. ആർ അനുരാജിന്റെ നേതൃത്തിലുള്ള മൂന്നംഗം സംഘം സ്ഥലത്തെത്തി.
ജഡം പോസ്റ്റ്മോർട്ടം നടത്തി വിശദ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചു. സാമ്പിൾ പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ യാഥാർഥ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് പറഞ്ഞു. ആനയുടെ ജഡം കാട്ടിനുള്ളിൽ തന്നെ സംസ്കരിച്ചു.
Follow us on :
More in Related News
Please select your location.