Mon May 19, 2025 12:26 AM 1ST
Location
Sign In
23 Jan 2025 14:10 IST
Share News :
കോഴിക്കോട് : എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ന് മുതൽ 4 ദിവസങ്ങളിലായി കോഴിക്കോട് നടക്കും. 9 വേദികളിലായി നടക്കുന്ന സാഹിത്യോത്സവം, വൈകീട്ട് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
പ്രമുഖർ പങ്കെടുക്കുന്ന 300-ലേറെ സംവാദങ്ങൾക്കാണ് എട്ടാം പതിപ്പ് സാക്ഷ്യം വഹിക്കുക. ഡി സി കിഴക്കെമുറി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം സമകാലിക കലാ –സാഹിത്യ –സാംസ്‌കാരിക – സാമൂഹിക വിഷയങ്ങളിൽ സജീവമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കും.
15 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകർ കെ എൽ എഫിൽ പങ്കെടുക്കും. 300-ലേറെ സംവാദങ്ങൾക്കാണ് എട്ടാം പതിപ്പ് സാക്ഷ്യം വഹിക്കുക.
കോഴിക്കോട് ബീച്ചിലെ 9 വേദികളിൽ നാല് ദിവസങ്ങളിലായി സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സംസാരിക്കും. 4 ബുക്കർ സമ്മാനജേതാക്കളും നൊബേൽ സാഹിത്യജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണൻ എസ്തർ ഡുഫ്ലോ എന്നിവരും കെ.എൽ.എഫ് വേദിയെ സമ്പന്നമാക്കും.
25 വരെ കുട്ടികൾക്കായി പ്രത്യേകം സാഹിത്യോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. കെ എൽ എഫ് ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം 25 ന് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു...
Follow us on :
More in Related News
Please select your location.