Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പരാതിയുമായി മാതാപിതാക്കൾ

01 Apr 2025 17:31 IST

CN Remya

Share News :

കോട്ടയം: എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്ബില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണ് പ്രസവ തിയതി അടുത്തിരിക്കെ ജീവനൊടുക്കിയത്. തിങ്കളാഴ്ച നാലിന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ സംസ്കാരം നടത്തി. സംഭവത്തില്‍ അമിതയുടെ മാതാപിതാക്കളുടെ പരാതിയില്‍ വീട് പോലീസ് മുദ്രവച്ച്‌ അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ കണ്ടാറ്റുപാടത്തെ വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയം ഭർത്താവ് അഖില്‍ വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം മരിക്കുന്നതിനു മുൻപ് കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എല്‍സമ്മയെ ഫോണില്‍ വിളിച്ച്‌, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പോലീസ് പറഞ്ഞു. മകള്‍ വിളിച്ചയുടനെ എല്‍സമ്മ അഖിലിനെ ഫോണില്‍ വിളിച്ചു. അഖില്‍ വീട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകടന്ന് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

നാലര വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. 2 മക്കളുണ്ട്. സൗദിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന അമിത ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്.

Follow us on :

More in Related News