Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2025 21:40 IST
Share News :
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ മദ്യ ലഹരിക്കടിമപ്പെട്ട അധ്യാപകൻ്റെ കുത്തേറ്റു മരിച്ച മുട്ടുചിറ നമ്പിച്ചിറക്കാലയിൽ കെ.ജി. മോഹൻദാസിൻ്റെ മകൾ ഡോ. വന്ദനാദാസിൻ്റെ രണ്ടാം ഓർമ്മ ദിനം ആചാരിച്ചു. രാവിലെ മുട്ടുചിറ വീട്ടിൽ വന്ദനയുടെ കല്ലറയ്ക്ക് സമീപം പ്രാത്ഥനയും അനുസ്മരണവും സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡോക്ടർ വന്ദന ദാസിൻ്റെ വീട്ടിലെത്തി രണ്ടാം ഓർമ്മ ദിനത്തിൽ ഡോക്ടർ വന്ദനയുടെ കുടുംബത്തെ അശ്വസിപ്പിച്ചു.
സി പി ഐ സംസ്ഥാന കൗൺസിൽ സി. കെ ശശിധരൻ, കടുത്തുരുത്തി മണ്ഡലം കമ്മറ്റി സെക്രട്ടറി പി. ജി തൃഗുണസെൻ
തുടങ്ങിയവർ ഒപ്പം എത്തിയിരുന്നു. ബന്ധുക്കളും നാട്ടുകാരും അടക്കം ചടങ്ങിൽ പങ്കെടുത്തു. ഡോ. വി.പി. ഗംഗാധരൻ നേതൃത്വം നൽകുന്ന കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സ്നേഹ ഗംഗയിൽ ഓർമ്മ ദിനത്തിൽ പ്രാർത്ഥനയും നടത്തി. സ്നേഹ ഗംഗയിൽ നടന്ന അനുസ് മരണ സമ്മേളനം ഡോ. വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അജയ് തറയിൽ, നടൻ ഡോ. സിദ്ധാർത്ഥ ശിവ , മണി കണ്ഠൻ, പി.ജി. ഷാജിമോൻ , ഡോ. മരിയ എന്നിവർ പങ്കെടുത്തു. കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെയും സ്നേഹ ഗംഗയിലെ അർബുദ രോഗികൾക്കും ഭക്ഷണ വിതരണവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.