Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമം ഹെൽത്ത് കെയർകിടപ്പുരോഗികൾക്കുള്ള ഉപകരണങ്ങൾ വിതരണം

29 Nov 2024 20:43 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വി കെയർ പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. മുണ്ടക്കയം വെൽകെയർ പാലിയേറ്റീവിനാണ് ഉപകരണങ്ങൾ നൽകിയത്. മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് മാനേജർ വി.എസ്. സലിമിൻ്റെ അധ്യക്ഷതയിൽ ഉപകരണങ്ങളുടെ വിതരണവും യോഗ ഉദ്ഘാടനവും മാധ്യമം കൊച്ചി റസിഡൻ്റ് എഡിറ്റർ എം.കെ. എം ജാഫർ നിർവ്വഹിച്ചു.

പാലിയേറ്റിവ് ജില്ലാ കൺസോർഷ്യം പ്രസിഡൻ്റ് എ.എം. അലികുട്ടി , വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ്  വൈസ് പ്രസിഡൻ്റ് പി എച്ച്. എം നാസർ എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് വെൽകെയർ വൈസ് പ്രസിഡൻ്റ് കെ.പി.മുഹമ്മദ് അലി സ്വാഗതവും മാധ്യമം സർക്കുലേഷൻ സർക്കുലേഷൻ ഇൻചാർജ് അൻവർ ബാഷ നന്ദിയും പറഞ്ഞു.



Follow us on :

More in Related News