Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന സെമിനാർ നടത്തി

01 Mar 2025 15:40 IST

WILSON MECHERY

Share News :

ചാലക്കുടി :ബ്ലോക്ക് പഞ്ചായത്ത്- 2025-26 സാമ്പത്തിക വർഷത്തെ വികസന സെമിനാർ നടത്തി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ടരുമഠത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.എല്‍.എ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വനജ ദിവാകരൻ സ്വാഗതം ആശംസിച്ചു. .പി.കെ ജേക്കബ് (വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ), 2025-26 സാമ്പത്തിക വർഷത്തെ വികസനരേഖ അവതരണം നടത്തി. ബീന രവീന്ദ്രൻ (ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍), .സി.വി ആൻറണി (ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ), ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാരായ ബാഹുലേയൻ എം.ഡി, അഡ്വ.ലിജോ ജോൺ, .പി.പി പോളി, ഷാൻറി ജോസഫ്, .ഇന്ദിര പ്രകാശൻ, ലീന ഡേവിസ് ആസൂത്രണസമിതി ഉപാദ്ധ്യാക്ഷ (ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്) ജയ സുരേന്ദ്രൻ എന്നിവർ ആശംസകള്‍ അർപ്പിച്ചു. പ്രദീപ് പി.ജി സെക്രട്ടറി ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്) നന്ദി പ്രകാശിപ്പിച്ചു.

Follow us on :

More in Related News