Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ക്ഷീരഗ്രാമം - ക്ഷീരശ്രീ വെബ് പോര്‍ട്ടല്‍ വഴി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതികൾക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

14 Dec 2024 22:12 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സംസ്ഥാന സർക്കാർ ക്ഷീരഗ്രാമം പദ്ധതിയ്ക്കായി കടുത്തുരുത്തി ബ്ലോക്കിലെ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിനെ 2024-2025 വർഷം തിരഞ്ഞെടുത്തിട്ടുണ്ട്. കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരവികസനവകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിൽ സാമ്പത്തിക സഹായങ്ങള്‍ക്ക് ക്ഷീരശ്രീ വെബ് പോര്‍ട്ടൽ വഴി 16-12-2024 തിങ്കളാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 10 ലക്ഷം രൂപയാണ് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതിയ്ക്കായി ക്ഷീരവികസനവകുപ്പ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി പ്രകാരം 60,000/- രൂപ ധനസഹായം ലഭിക്കുന്ന 8 എണ്ണം രണ്ട് പശു യൂണിറ്റുകള്‍ പഞ്ചായത്തില്‍ അനുവദിക്കും. ഇതിനായി മാത്രം 4.8 ലക്ഷം രൂപയാണ് മാറ്റി വച്ചിട്ടുള്ളത്. അഞ്ച് പശുക്കള്‍ അടങ്ങുന്ന രണ്ട് യൂണിറ്റുകള്‍ക്ക് ധനസഹായമായി 1,50,000/- രൂപ വീതം ആകെ 3 ലക്ഷം രൂപയും നല്‍കും. ഡയറി ഫാമുകളുടെ യന്ത്രവൽക്കരണത്തിനും അധുനികവത്കരണത്തിനുമായി (കാലിത്തൊഴുത്ത് നവീകരണം/നിർമ്മാണം ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കുന്നത് ഉൾപ്പെടെ) ഗുണഭോക്താക്കള്‍ക്കായി 50% ധനസഹായം പരമാവധി 50,000/-രൂപ അനുവദിക്കും 1.645 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിയിട്ടുള്ളത്. കടുത്തുരുത്തി പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് www.ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈലിലൂ ടെയോ കംപ്യൂട്ടറിലൂടെയോ അക്ഷയ വഴിയോ നിശ്ചിത തിയതിവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 9495228845, 94976 67065, 90743 49951 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Follow us on :

More in Related News