Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു കെയിൽ അപകടത്തിൽ നിര്യാതനായ കടുത്തുരുത്തി സ്വദേശി എബിൻ മത്തായിയുടെ സംസ്കാരം

06 Dec 2024 21:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :യു കെയിൽ അപകടത്തിൽ നിര്യാതനായ കടുത്തുരുത്തി സ്വദേശി എബിൻ മത്തായിയുടെ സംസ്കാരം ഡിസംബർ 12 ന് ബ്ലാക്ക്ബണിൽ നടക്കും.

മൃതദേഹം രാവിലെ 9.30 ന് ബ്ലാക്ക്ബണിലുള്ള സെൻ്റ് തോമസ് ദി അപ്പസ്തോൽ കാത്തലിക് ചർച്ചിൽ എത്തിക്കും.

ദൈവാലയത്തിലെ കർമ്മങ്ങൾ 11 മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ആരംഭിക്കും.

മൃതസംസ്കാര ചടങ്ങുകൾ 13 PM ന് ബ്ലാക്ക് ബൺ BB25LE ലുള്ള പ്ലീസിംഗ് ടൺ സെമിത്തേരിയിൽ നടക്കും.

നഴ്സിംഗ് ഹോമിൽ ജോലിക്കിടെ ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ പരിക്കേറ്റു ഗുരുതരാവസ്ഥയിലായിരുന്ന അബിൻ ജീവിതത്തിലേക്ക് തിരിച്ചെത്തില്ല എന്നുറപ്പായതോടെ ജീവൻ രക്ഷാ ഉപകരണങ്ങൾ

ഉപയോഗിക്കുന്നത് നിർത്തുവാനുള്ള തീരുമാനം കുടുംബത്തിന്റെ അനുമതിയോടെ സ്വീകരിക്കുകയായിരുന്നു.ഒരു വർഷം മുമ്പ് കെയർ വിസയിൽ യുകെയിൽ എത്തിയതായിരുന്നു എബിൻ. എബിന്റെ ഭാര്യക്ക് നഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് അബിനേയും അതേ നഴ്സിംഗ് ഹോമിൽ ജോലിക്ക് കയറിയത്.

കഴിഞ്ഞ ദിവസം നഴ്സ‌ിംഗ് ഹോമിലെ ലോഫ്റ്റിൽ അറ്റകുറ്റപ്പണിക്ക് കയറിയ അബിൻ ഉയരത്തിൽ നിന്നും താഴേക്കു പതിക്കുകയായിരുന്നു. ഉടൻ തന്നെ വിദഗ്ദ ചികിത്സക്കായി പ്രെസ്റ്റൻ ഹോസ്പിറ്റലിലേക്ക് എയർ ആംബുലൻസിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വിധം പരിക്കുകൾ ഗുരുതരമായിരുന്നു.

Follow us on :

More in Related News