Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 19:36 IST
Share News :
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനം ജനുവരി രണ്ട് മുതൽ പാമ്പാടി സ.കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പാമ്പാടി കത്തിൽ ഓഡിറ്റോറിയം) നടക്കും. ജില്ലയിലെ 1761 ബ്രാഞ്ച് സമ്മേളനങ്ങളും 124 ലോക്കൽ സമ്മേളനങ്ങളും 12 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനം നടത്തുന്നത്. ദീപശിഖ, പതാക - കൊടിമര - ബാനർ ജാഥകൾ, സെമിനാറുകൾ, കലാ സാഹിത്യ മത്സ രങ്ങൾ, സാംസ്ക്കാരിക സമ്മേളനം, കലാപരിപാടികൾ, തുടങ്ങി നിരവധി അനുബന്ധ പരിപാടികളോടെയാണ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.
ജനിച്ച മണ്ണിൽ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനുമായുള്ള എണ്ണമറ്റ പോരാട്ടങ്ങളിലൂടെ ജില്ലയിലെ പാർടിക്കും പൊതുസമൂഹത്തിനും കരുത്ത് പകർന്ന രക്തസാക്ഷികളുടെ സ്‌മൃതികുടീരങ്ങളിൽനിന്നാണ് സമ്മേളനത്തിനായുള്ള പതാകയും കൊടിമരവും ബാനറും ദീപശിഖയും എത്തിക്കുന്നത്. പതാക, കൊടിമര, ബാനർ ജാഥകൾ ജനുവരി രണ്ടിനും ദീപശിഖാ ജാഥ ജനുവരി മൂന്നിനും ആരംഭിക്കും. വടയാർ തങ്കപ്പൻ സ്‌മൃതിമണ്ഡപത്തിൽനിന്ന് കെ ശെൽവരാജ് ക്യാപ്‌റ്റനായ പതാകജാഥ അഡ്വ. പി കെ ഹരികുമാർ ഉദ്‌ഘാടനം ചെയ്യും. കെ പി രമണൻ സ്‌മൃതിമണ്ഡപത്തിൽനിന്ന് കെ സി ജോസഫ് ക്യാപ്‌റ്റനായ പതാകജാഥ കൃഷ്‌ണകുമാരി രാജശേഖരൻ ഉദ്‌ഘാടനം ചെയ്യും. ഈരാറ്റുപേട്ടയിൽനിന്ന് ജോയി ജോർജ് ക്യാപ്‌റ്റനായ കൊടിമരജാഥ ലാലിച്ചൻ ജോർജും, മുണ്ടക്കയത്തുനിന്ന് കെ രാജേഷ് ക്യാപ്‌റ്റനായ കൊടിമരജാഥ ടി ആർ രഘുനാഥനും ഉദ്‌ഘാടനം ചെയ്യും. മീനടം അവറാമി സ്‌മൃതിമണ്ഡപത്തിൽനിന്ന് സുഭാഷ് പി വർഗീസ് ക്യാപ്‌റ്റനായ ബാനർജാഥ അഡ്വ. റെജി സഖറിയ ഉദ്‌ഘാടനം ചെയ്യും. പള്ളിക്കത്തോട് ഇളംപള്ളി വിശ്വംഭരൻ സ്‌മൃതിമണ്ഡപത്തിൽനിന്ന് ഗിരീഷ് എസ് നായർ ക്യാപ്‌റ്റനായ ബാനർജാഥ കെ എം രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ജാഥകൾ വൈകിട്ട് 4.30ന് പാമ്പാടി പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് എത്തും. ജനുവരി മൂന്നിന് രാവിലെ ഏഴിന് നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖ ജാഥ ആരംഭിക്കും. കെ എൻ വേണുഗോപാൽ ക്യാപ്‌റ്റനാകുന്ന ജാഥ അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.
ജനുവരി മൂന്നിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് ചുവപ്പ് സേനാ മാർച്ചും പ്രകടനവും നടക്കും. തുടർന്ന് സീതാറാം യച്ചൂരി നഗറിൽ (പാമ്പാടി കമ്മ്യൂണി ഹാൾ മൈതാനം) നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ ടി. എം.തോമസ് ഐസക്ക്, കെ. കെ. ഷൈലജ, ഏ. കെ. ബാലൻ, കെ. രാധാകൃഷ്ണൻ, സി. എസ്. സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി. പി. രാമകൃഷ്‌ണൻ. വി. എൻ. വാസവൻ, കെ. കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പി. കെ. ബിജു തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കും. ഒട്ടനവധി കലാസാംസ്‌കാരിക കായിക പരിപാടികൾ അനുബന്ധമായി സംഘടിപ്പിച്ചുകൊണ്ടാണ് ഇത്തവണയും ജില്ലാ സമ്മേളനം നടത്തുന്നത് 102 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരെയും രണ്ട് വനിതാ ലോക്കൽ സെക്രട്ടറിമാരേയും ഈ സമ്മേളന കാലയളവിൽ തെരഞ്ഞെടുത്തിട്ടുണ്ട്. കൂട്ടിക്കൽ ദുരന്ത ബാധിതർക്ക് 25 വീടുകൾ നിർമ്മിച്ച് നൽകാൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞതും അഭിമാനമാണ്.
Follow us on :
More in Related News
Please select your location.