Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2025 17:03 IST
Share News :
വൈക്കം: വൈക്കം താലൂക്കിലെ റേഷൻ വിതരണം നിലച്ചു.റേഷൻ വാതിൽപടി വിതരണം നടത്തുന്ന കരാറുകാർക്ക് കഴിഞ്ഞ 4 മാസമായി പണം നൽകാത്തതിനെ തുടർന്നാണ് രണ്ടാഴ്ചയായി സപ്ലൈകോ ഡിപ്പോയിൽ നിന്ന് റേഷൻ വാതിൽപ്പടി വിതരണം നിർത്തിയത്. തന്മൂലം താലൂക്കിലെ റേഷൻ വിതരണം താറുമാറായിരിക്കുകയാണ്. പല കടകളിലും റേഷൻ വിതരണത്തിന് ആവശ്യമായ സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്. താലൂക്കിൽ ഏതാണ്ട് 50 ഓളം കടകൾക്ക് മാത്രമാണ് മെയ് മാസത്തെ വിതരണത്തിനുള്ള റേഷൻ സാധനങ്ങൾ നൽകിയിട്ടുള്ളത്. 125 ഓളം കടകൾ വിതരണത്തിനാവശ്യമായ സ്റ്റോക്കില്ലാത്തതിനാൽ കാർഡുടമകളുമായി വാക്കേറ്റവും ബഹളവും നടത്തുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തി. മെയ് മാസത്തെ റേഷൻ വിതരണം അവസാനിക്കാൻ 8 ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. റേഷൻ വാതിൽപ്പടി വിതരണം എത്രയും പെട്ടെന്ന് പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സോസിയേഷൻ വൈക്കം താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻ്റ് ഐ.ജോർജുകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി. ജോസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനേഷ് കുമാർ, കെ.ഡി. വിജയൻ, അജീഷ് .പി നായർ, എൻ.ജെ. ഷാജി, ടി.എസ് ബൈജു, ജിൻഷോ ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.