Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2025 22:40 IST
Share News :
കടുത്തുരുത്തി: കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വർണം ആർട്സ് എക്സിബിഷൻ അതിന്റെ നാലാം പതിപ്പ് ആയ വർണം 4.0 കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വർഗീസ് പി പുന്നൂസ് ഉദ്ഘാടനം ചെയ്ത് പ്രദർശനത്തിനായി തുറന്നു കൊടുത്തു. വിദ്യാർത്ഥി യൂണിയൻ ആർട്സ് സെക്രട്ടറി അലൈന ജാസ്മിൻ സെയ്ദ്, ആർട്സ് അഡ്വൈസർ ഡോ. സു ആൻ സകരിയ എന്നിവർ ആശംസ അറിയിച്ചു.
യൂണിയൻ ചെയർപേഴ്‌സൺ ആശിഷ് ജോർജ് ജോസഫ്,സെക്രട്ടറി ഫാത്തിമ സിതാര, വൈസ് ചെയർപേഴ്സൺസ് അനന്യേന്ദു അനഘ അനിൽ, മറ്റു യൂണിയൻ മെംബേർസ് ആയ ആദിൽ ആവണി ശങ്കർ അലൻ ബെന്നി എന്നിവർ സമീപം. 13 മെയ് വരെ നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ മെഡിക്കൽ ക്കോളജിലെ ഡോക്ടർസ്, സ്റ്റുഡന്റസ്, സ്റ്റാഫ് എന്നിവരുടെ വിവിധങ്ങളായ കലാസൃഷ്ടികൾ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നു. ഓയിൽ പെയിന്റിംഗ് ആക്രൈലിക് പെൻസിൽ ആർട്ട്, എംബ്രോയ്ഡിറി ഫോട്ടോഗ്രഫി സ്കൾപ്ർസ്
മോഡൽസ് ഒറീഗാമി എന്നിങ്ങനെ ഉള്ളവ പ്രദശനത്തിനായി ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് C2 ബ്ലോക്കിലാണ് പ്രദർശനത്തിന് വേദി ഒരുങ്ങിയിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.