Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ സമാപനം

05 Dec 2024 15:01 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ സ്ഥാനമുണ്ടെന്ന് മന്ത്രി വി.എന്‍, വാസവന്‍. മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ. മുഖ്യപ്രഭാഷണവും പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയില്‍ ജൂബിലി സന്ദേശവും സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ ജിജി ജേക്കബ്, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ.മാത്യു വാഴചാരിക്കല്‍, ജില്ലാപഞ്ചത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, കടുത്തുരുത്തി ഡിഇഒ എ.സി. സീന, സിഎംസി പാലാ പ്രൊവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ റിയ തെരേസ്, മദര്‍ സിസ്റ്റര്‍ ലിസ്മി ആന്‍ സിഎംസി, സെന്റ് ആഗ്നസ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ് ജോ സിഎംസി, സിസ്റ്റര്‍ ജോസ്‌ലിന്‍ ഡിഎസ്ടി, സ്‌കൂള്‍ ചെയര്‍പേഴ്സണ്‍ ഡെലീറ്റാ റോസ് ടോമി, പിടിഎ പ്രസിഡന്റ് ജോണിക്കുട്ടി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Follow us on :

More in Related News