Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബലി പെരുന്നാള്‍ നമസ്‌കാരത്തിനായി വൈക്കം താലൂക്കിലെ പള്ളികള്‍ ഒരുങ്ങി.

06 Jun 2025 21:25 IST

santhosh sharma.v

Share News :

വൈക്കം: ഇബ്രാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗസ്മരണകളുണര്‍ത്തി മുസ്ലിം വിശ്വാസികൾ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. വെള്ളിയാഴ്ച പ്രഭാതം മുതല്‍ പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി. ശനിയാഴ്ച രാവിലെ മസ്ജിദുകളില്‍ നടക്കുന്ന നമസ്‌കാരത്തിനും പ്രഭാഷണത്തിനും ശേഷം നേര്‍ച്ചയാക്കിയ മൃഗങ്ങളെ ബലിയര്‍പ്പിക്കും. ഒറ്റക്കും പങ്ക് ചേര്‍ന്നുമാണ് നേര്‍ച്ച മൃഗങ്ങളെ വാങ്ങുന്നത്. തുടര്‍ന്ന് ബലിയര്‍പ്പിച്ച മൃഗങ്ങളുടെ മാംസം മഹല്ലിലെ മുഴുവന്‍ ഭവനങ്ങളിലും എത്തിക്കും. ബലി പെരുന്നാള്‍ നമസ്‌കാരത്തിനായി വൈക്കം താലൂക്കിലെ പള്ളികള്‍ ഒരുങ്ങിക്കഴിഞ്ഞു. വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ രാവിലെ എട്ടിന് ആരംഭിക്കുന്ന ഈദ് നമസ്‌കാരത്തിന് ഹുസൈര്‍ ബാഖവി നേതൃത്വം നല്‍കും. തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയില്‍ രാവിലെ എട്ടിന് ബുഹാരി ഫൈസി, കാട്ടിക്കുന്ന് ജുമാമസ്ജിദില്‍ എട്ടിന് വി.എ.എം ഫാറൂഖ് ഫൈസി, ചെമ്പ് ജുമാ മസ്ജിദില്‍ എട്ടിന് ഇഷാം ബദരി ബാഖവി, കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖുവാന്‍ സലഫി മസ്ജിദില്‍ 7.30ന് ജാഫര്‍ സ്വലാഹി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്‌ലാം ജുമാ മസ്ജിദില്‍ 8.15ന് അബ്ദുല്‍ അസീസ് അബ്‌റാറി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ എട്ടിന് മുഹമ്മദ് ഷഫീഖ് മല്‍ഹി, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയില്‍ എട്ടിന് കമറുദ്ദീന്‍ മുസ്‌ലിയാര്‍, മണകുന്നം ജുമാമസ്ജിദില്‍ എട്ടിന് ജലീല്‍ മന്നാനി, തലയോലപ്പറമ്പ് സലഫി മസ്ജിദില്‍ 7.30ന് മുഹമ്മദ് ബൈജു സലഫി, കരിപ്പാടം മുഹിയുദ്ദീന്‍ പള്ളിയില്‍ എട്ടിന് അല്‍ അമീന്‍ ജൗഹരി, മിഠായികുന്നം ജുമാ മസ്ജിദില്‍ എട്ടിന് മുഹമ്മദ് ഷെഫീഖ് മന്നാനി, വടകര മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ എട്ടിന് അബ്ദുല്‍ ഹക്കീം അല്‍ഹാദി, തലപ്പാറ ജുമാമസ്ജിദില്‍ 7.30ന് റഫീഖ് ബാഖവി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖുവാന്‍ ജുമാമസ്ജിദില്‍ എട്ടിന് മുഹമ്മദ് സലിം മിസ്ബാഹി, ഇറുമ്പയം ജുമാ മസ്ജിദില്‍ എട്ടിന് ഷെഫീര്‍ സഖാഫി, എച്ച്എന്‍എല്‍ ജുമാ മസ്ജിദില്‍ 8.15ന് ജുമാ മസ്ജിദില്‍ ഉബൈദുള്ള സഖാഫി, ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ എട്ടിന് അബ്ദുല്‍ സമദ് ബാഖവി എന്നിവര്‍ ബലി പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കും. സലഫി മസ്ജിദുകളില്‍ സ്ത്രീകള്‍ക്കും നമസ്‌കാര സൗകര്യം ഒരുക്കിയിട്ടുണ്ട്.


Follow us on :

More in Related News