Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 21:15 IST
Share News :
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കണ്ടത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് സുകുമാരൻ നായർ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി. എൻ വാസവൻ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ എന്നിവരും കുടിക്കാഴ്ച്ചയിൽ പങ്കെടുത്തു. 15 മിനിറ്റോളം മുഖ്യമന്ത്രി ആശുപത്രിയിൽ ചെലവഴിച്ചു. ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമ്മപദത്തിൽ പൂർണ്ണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടെയെന്ന് ആശംസിച്ചാണ് മടങ്ങിയത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി.
Follow us on :
Tags:
More in Related News
Please select your location.