Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ കലോത്സവം 19 മുതൽ

17 Jan 2025 22:53 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :മലപ്പുറം ജില്ലയുടെ മാനവികതയെയും ചരിത്രത്തെയും കലയിലൂടെ കലഹിക്കുന്ന സന്ദേശം ഉയർത്തുന്ന കലാ'മ എന്ന പേരിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ സി സോൺ കലോത്സവം ജനുവരി 19 മുതൽ 23 വരെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ നടക്കും. 6 വേദികളിലായി നടക്കുന്ന കലോൽസവ ത്തിൽ 139 കോളേജുകളിൽ നിന്നായി 4232 മർസരാത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.വേദി ഒന്ന്: സി.എച്ച് മുഹമ്മദ് കോയ, രണ്ട് : എം.ടി. വാസുദേവൻ നായർ, മൂന്ന് : മോയിൽ കുട്ടി വൈദ്യർ, നാല്:കമലാ സുരയ്യ , അഞ്ച്:ഉമ്മൻ ചാണ്ടി ,വേദി ആറ്: സീതി ഹാജി എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്.

ജനുവരി 21ന് 3 മണിക്ക് കലോത്സവം ഡോ :അബ്ദു സമദ്‌ സമദാനി എം.പി ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എം പി മുഖ്യാതിഥിയായി പങ്കെടുക്കും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.രവീന്ദ്രൻ അധ്യക്ഷനാവും. കലോത്സവത്തിന്റെ രജിസ്ട്രേഷൻ, മത്സര ഫലങ്ങൾ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കാണാൻ പറ്റുന്ന രീതിയിൽ വിപുലമായ രീതിയിൽ വെബ്സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട് എന്നത് ഈ കലോത്സവത്തിന്റെ സവിശേഷതയാണ്.കലോത്സവ നഗരിയെ സാഹിത്യ രംഗത്തെ സംഭാവനകൾ കൊണ്ടും, ജില്ലയിലെ കലാ തനിമ കൊണ്ടും സമ്പന്നമാക്കുന്ന വിധത്തിലാണ് കലോത്സവ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. 19 ന് ഓഫ് സ്റ്റേജ് ഇനങ്ങൾ നടക്കും. 20 മുതൽ സ്റ്റേജ് ഇനങ്ങൾക്ക് തുടക്കമാവും. ആകെ 103 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.

സമാപന സമ്മേളനത്തിൽ എം പി മാരായ ഇ ടി മുഹമ്മദ്‌ ബഷീർ, ശശി തരൂർ എന്നിവർ സംബന്ധിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.

വിവിധ അധ്യാപക സംഘടനാ നേതാക്കളെയും ജനപ്രതിനിധികളെയും,വിദ്യാർത്ഥി പ്രതിനിധികളെയും ഉൾപ്പെടുത്തി 14 സബ് കമ്മിറ്റികളാണ് കലോത്സവ നടത്തിപ്പിനായി രൂപവത്കരിച്ചിട്ടുള്ളത്. വേദികളും കുട്ടികൾ ക്കുള്ള താമസസൗകര്യവും ഭക്ഷണവും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. മത്സരങ്ങൾ കൃത്യ സമയത്ത് നടത്തി മത്സരാർഥികൾ നേരി ടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും സംഘാടകർ

പറഞ്ഞു. പത്രസമ്മേളനത്തിൽ സിൻഡിക്കേറ്റ് മെമ്പർ ഡോ:റഷീദ് അഹമ്മദ് ,ഡോ. മധു , ഡോ.വി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ ,ഇ. എം. ഇ.എ പ്രിൻസിപ്പൽ ഡോ. എ.എം റിയാദ്‌, കബീർ മുതുപറമ്പ് ,വി.എ.വഹാബ് ,സറീന ഹസീബ്,പി. കെ.മുബശീർ,കെ.എം. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News