Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 21:49 IST
Share News :
പീരുമേട് : ഇന്ത്യൻ കരസേനയിൽ ക്വാളിറ്റി അഷ്വറൻസിൽ ബ്രിഗേഡിയർ പദവിയിൽ മലയാളി എത്തി. തിരുവല്ല കവിയൂർ പഴമ്പള്ളി സന്തോഷ് ജെ വർഗീസ് ആണ് ഈ പദവി കരസ്ഥമാക്കിയത്. പീരുമേട് മരിയഗിരി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചങ്ങനാശേരിസെൻ്റ്ബെർക്ക്മാൻസ് കോളേജിൽ -പ്രീ ഡിഗ്രിയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബിഎസ്‌സി ഫിസിക്‌സ്, മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്ന് എംഎസ്‌സി ഫിസിക്‌സ്,ന്യൂഡൽഹിയിലെജവർഹൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബി ടെക്, കമ്പ്യൂട്ടർ സയൻസിൽ എം ടെക് , ഇൻഡോർ, സിസ്റ്റം മാനേജ്‌മെൻ്റിൽ പിജി ഡിപ്ലോമ കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാലയിൽ നിന്ന് എൻഐഐടിയും ക്വാളിറ്റി മാനേജ്‌മെൻ്റിൽ പിജി ഡിപ്ലോമയും കൂടാതെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയേഴ്‌സിൻ്റെ (ഐഇടിഇ) ഫെല്ലോ കൂടിയാണ് സന്തോഷ്.
എം.എസിക്ക് ശേഷംചെന്നെ ഓഫിസേഴ്സ് ട്രയിനിംഗ് അക്കാഡമിയിൽ ചേർന്നു. തുടർന്ന് ലഫ്നൻ്റായി ഇന്ത്യൻ കരസേനയിൽ സേവനം ആരംഭിച്ചു.പഞ്ചാബിലെ ഫിറോസ് പൂരിൽ ആദ്യ നിയമനം
31 വർഷമായി കോർപ്സ് ഓഫ് സിഗ്നൽസിൽ തുടരുന്നു.
ന്യുഡൽഹിയിലെ ഡി. ജി.ക്യു. എ ഹെഡ് ക്വാർട്ടേഴ്സിൽ കേണൽ റാങ്കിൽ സേവനം നടത്തിവരവെ യാണ്ഇവിടെതന്നെബ്രിഗേഡിയറായി നിയമനം ലഭിച്ചത്.
2010 ജനുവരിയിൽ ചീഫ് ഓഫ് ആർമി സ്റ്റാഫിൻ്റെ പ്രശംസയും 2022 ൽ ഡയറക്ടർ ജനറൽ, (ഡി.ജി.ക്യു .എ )പ്രശംസയുംലഭിച്ചിട്ടുണ്ട്. പീരുമേട് തഹസിൽദാർ ആയിരുന്ന ജോൺസ് വർഗിസിൻ്റെയും (സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറായി വിരമിച്ചു)
സാലി ജോൺസിൻ്റെയും മൂത്ത മകനാണ് സന്തോഷ് . ഭാര്യ - സോബി ജെ വറുഗീസ്,മകൻ അലൻ, ഡിജിറ്റൽമാർക്കറ്റിംഗിൽ എഞ്ചിനീയറായി ജോലി നോക്കുന്നു.മകൾ- ആൻഹൈദരാബാദ്യൂണിവേഴ്സിറ്റിയിൽ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ്.
Follow us on :
More in Related News
Please select your location.