Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂർവ അദ്ധ്യാപകരും വിദ്യാർത്ഥികളും എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കോളേജ് ലൈബ്രറിക്ക് കൈമാറി.

19 Jun 2025 21:11 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വായനാ ദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ഡി.ബി.കോളേജിലെ പൂർവ അദ്ധ്യാപകരും വിദ്യാർത്ഥികളും എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കോളേജ് ലൈബ്രറിക്ക് നൽകി. പ്രിൻസിപ്പാൾ ഡോ. കെ.അനിതയ്ക്ക് പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ബി. അനിൽകുമാർ പുസ്തകങ്ങൾ കൈമാറി. ജനറൽ സെക്രട്ടറി വി.സി. സന്തോഷ്, വൈസ് പ്രസിഡന്റ് ബിനു ചിത്രംമ്പള്ളിൽ, ജോയിൻ്റ് സെക്രട്ടറി അഡ്വ.കെ.ജി രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. മുൻ കാല പ്രിൻസിപ്പാൾ പ്രഫ. എം.ആർ.ടി. നായർ, പ്രഫ. മാമ്പുഴ അപ്പുക്കുട്ടൻ, പ്രഫ. റ്റി.ആർ രമണൻ തുടങ്ങിയ അദ്ധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും പുസ്തകങ്ങളാണ് കോളേജ് ലൈബ്രറിക്ക് നൽകിയത്.

Follow us on :

More in Related News