Mon May 19, 2025 10:01 AM 1ST

Location  

Sign In

നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

10 Dec 2024 08:32 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി:നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിനു സമീപം കളത്തിൻ കടവിലാണ് ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടുകൂടി മീൻപിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.

മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കുഞ്ഞിനെ ഉപേക്ഷിച്ചതാണോ അതോകൂടെ മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമായിട്ടില്ല.

Follow us on :

Tags:

More in Related News