Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 11:15 IST
Share News :
പുത്തൻചിറ:-
പുത്തൻ ചിറ ഗ്രാമപഞ്ചായത്തിലെ നൂറേക്കറോളം സ്ഥലത്ത് മുണ്ടകൻകൃഷി ചെയ്യുന്ന വില്വാമംഗലം പാടശേഖരത്തിൽ ആറ്റക്കിളി ശല്യം രൂക്ഷമാകുന്നു. വില്യാമംഗലം പാടശേഖരത്തിലേക്ക് നൂറ് കണക്കിന് ആറ്റ കിളികളാണ് ചേക്കേറിയത്. കൃഷിക്ക് ഇത്തവണ നല്ല അനൂകൂലകാലവസ്ഥയായിരുന്നു. രാവിലെ തന്നെ ഇവ കൂട്ടമായി വന്ന് പാടശേഖരത്തിലെ നടുവിലുള്ള മോട്ടോർ ഷെഡ്ഡിലേക്ക് വലിച്ചിരിക്കുന്ന
ത്രി ഫേസ് ഇലക്ട്രിക് ലൈനിൽ ഇവ കൂട്ടമായി വന്നിരിക്കുകയും പാലുറക്കാത്ത കതിരിൽ വന്ന് പാലൂറ്റി കുടിക്കുന്നത് മൂലം കൃഷിക്കാർക്ക് പതിരാണ് കൂടുതലും കിട്ടുന്നത്? കൃഷിക്കാർ പാട്ടകൊട്ടിയും, പടക്കം പൊട്ടിച്ചും ഇവയെ ഓടിക്കുകയും എന്നാൽ പറന്ന് ഇവ മറ്റ് സ്ഥലത്ത് പോയിരിക്കും. ഇവരാവിലെ ഏഴ് മണിക്ക് വന്നാൽ വെയിൽ ആയിഇലക്ട്രിക് കമ്പി ചുട് പിടിച്ചാൽ ഇവ ഒന്നിച്ച് പറന്ന് പോയി തെട്ടടുത്തുള്ള ഗെയിൽ പൈപ്പ് ലൈൻ പോയ സ്ഥലത്ത് പന്നൽ ചെടികൾ പടർന്ന് നിൽക്കുന്ന സ്ഥലത്ത് ചേക്കേറും വീണ്ടും വൈകീട്ട് 3 മണിക്ക് ശേഷം ഇവറ്റകൾ വരികയും, നേരം ഇരുട്ടാകുമ്പോൾ കൂട്ടത്തോടെ പറന്ന് പോകുകയും ചെയ്യും.
ഇത് മൂലം കൃഷിക്കാർക്ക് വീണ്ടും നഷ്ടം സംഭവിക്കുന്ന അവസ്ഥയാണുള്ളതെന്ന് വില്വാമംഗലം പാടശേഖര സമിതിസെക്രട്ടറിയും,
മുൻ ഗ്രാമപഞ്ചായത്ത്
മെമ്പറുമായ പി.സി. ബാബു പറഞ്ഞു. എല്ലാവർഷവും കതിർവരുന്ന സമയത്ത് കൂട്ടമായി വരുന്ന ആറ്റകിളി ശല്യം എങ്ങിനെ പരിഹരിക്കുമെന്ന് ആശങ്കയിലാണ് കർഷകർ
Follow us on :
Tags:
More in Related News
Please select your location.