Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിൽ തിരുനാളിന് കൊടിയേറി.

19 Jan 2025 20:59 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഞായർ രാവിലെ 7. 30ന് നടന്ന കൊടിയേറ്റ് ചടങ്ങിന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കാർമികത്വം വഹിച്ചു. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം തിങ്കളാഴ്ച പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും.രാവിലെ 7.30ന് വലിയപള്ളിയുടെ മദ്ബഹയിൽനിന്ന് തിരുസ്വരൂപം പുറത്തെടുത്ത് പരമ്പരാഗത ആഭരണങ്ങൾ ചാർത്തും. തുടർന്ന് തിരുസ്വരൂപം ആഘോഷപൂർവം സംവഹിച്ച് മോണ്ടളത്തിൽ സ്ഥാപിച്ചിട്ടുള്ള രൂപക്കൂട്ടിൽ പ്രതിഷ്‌ഠിക്കും. 7.45ന് തിരുസ്വരൂപവും വഹിച്ചുകൊണ്ട് ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം. 8.45ന് തിരുസ്വരൂപം ചെറിയപള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് രാത്രി 8.30 വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുക്കർമങ്ങൾ ചെറിയ പള്ളിയിൽ നടക്കും. നാടിന്റെ ആത്മീയോത്സവമായ ദേശക്കഴുന്ന് നാളെ ആരംഭിച്ച് 23ന് സമാപിക്കും. ഇടവകയെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാലുദേശങ്ങളായി തിരിച്ച് നാലു ദിവസങ്ങളിലായാണ് ദേശക്കഴുന്ന് നടത്തുന്നത്. വൈകുന്നേരം ആറിന് വിവിധ ഭാഗങ്ങളിൽനിന്ന് ആരംഭിക്കുന്ന ചെറുപ്രദക്ഷിണങ്ങൾ സംഗമിച്ച് നാനാജാതി മതസ്ഥരുടെ മഹാസംഗമമായി ദേശക്കഴുന്ന് രാത്രി ഒമ്പതിന് ചെറിയപള്ളിയിൽ എത്തി സമാപിക്കും

Follow us on :

More in Related News