Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടര വയസിൽ പോളിയോ ബാധിച്ച് തളർന്ന യുവാവ് കൈകൾ ഉപയോഗിച്ച് വൈക്കം വേമ്പനാട്ടുകായൽ നീന്തി കീഴടക്കി.

04 May 2025 16:57 IST

santhosh sharma.v

Share News :

വൈക്കം: രണ്ടര വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 കാരൻ കൈകൾ ഉപയോഗിച്ച് നീന്തി വേമ്പനാട്ടുകായൽ കീഴടക്കി. ആലുവ മേത്തശേരി പുഷ്കരൻ, ലളിത ദമ്പതികളുടെ മകൻ രതീഷാണ് ചേർത്തല വടക്കുംകര അമ്പലകടവിൽ നിന്നും കോട്ടയം വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ദൂരം നീന്തി റെക്കാർഡിലിടം പിടിച്ചത്. ഞായാറാഴ്ച്ച രാവിലെ 7.31ന് അർജുന അവാർഡ് ജേതാവ് ക്യാപ്റ്റൻ സജിതോമസ്  ഫ്ലാഗ് ഓഫ് ചെയ്ത നീന്തൽ 9.31 നാണ് അവസാനിച്ചത്. വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറിയ രതീഷിനെ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചേയർമാൻ പി.ടി.സുഭാഷ്, വാർഡ് കൗൺസിലർ ബിന്ദുഷാജി എന്നിവർ ചേർന്ന് സ്വീകരിച്ചു.ശാരീരിക പരിമിതികളെ മനക്കരുത്തു കൊണ്ട് പരാജയപ്പെടുത്തിയ രതീഷിനെ പരിശീലകൻ സജിവാളശേരി,മാതവ് ലളിത,മകൻ ഇഷാൻ, രതീഷിൻ്റെ സുഹൃത്തുകൾ തുടങ്ങിയവർ അഭിനന്ദിച്ചു. വൈക്കം നഗരസഭ അധികൃതർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, രതീഷിൻ്റെ സുഹൃത്തുക്കൾ, വാളശേരി റിവർ സ്വിമ്മിംഗ് ക്ലബ് അംഗങ്ങൾ എന്നിവർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. നീന്തൽ പരിശീലകൻ സജി വാളശേരിയെ നഗരസഭ വൈസ്ചെയർമാൻ പി.ടി. സുഭാഷ് പൊന്നാട അണിയിച്ചു. നീന്തുന്നതിന് ശാരീരിക പരിമിതികൾ തടസമായില്ലെന്നും ഏറെ സന്തോഷത്തോടെയാണ് കായൽ നീന്തിയതെന്നും നാട്ടിൽ മുങ്ങിമരണങ്ങൾ ഇല്ലാതാകാൻ നീന്തൽ അറിഞ്ഞിരിക്കണമെന്നും തനിക്കിത് പ്രാബ്യമിയെങ്കിൽ പരിമിതികൾ ഇല്ലാത്ത ഏതൊരാൾക്കും ഇത് സാധ്യമാകുമെന്ന് രതീഷ് പറഞ്ഞു. 15000 ലധികം പേരസൗജന്യമായി നീന്തൽ അഭ്യസിപ്പിച്ചിട്ടുണ്ടെങ്കിലും രതീഷിൻ്റെ വിജയം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി പരിശീലകൻ സജി വാളശേരി പറഞ്ഞു.

Follow us on :

More in Related News