Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ വിദ്യാർഥികൾക്കായി സർഗ്ഗസമീക്ഷ സാഹിത്യശില്പശാലയും പ്രതിഭാസംഗമവും സംഘടിപ്പിക്കുന്നു.

11 May 2025 14:48 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പ്രതിഭാധനരായ സ്കൂൾ വിദ്യാർത്ഥികൾക്കായി അക്ഷയ പുസ്തകനിധിയും തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരകവും സംയുക്തമായി സർഗ്ഗസമീക്ഷ സാഹിത്യ ശില്പശാലയും പ്രതിഭാസംഗമവും സംഘടിപ്പിക്കുന്നു. കഥ, കവിത, ചിത്രകല, സംഗീതം, നാടൻപാട്ട് തുടങ്ങിയ മേഖലയിൽ അഭിരുചിയുള്ള അഞ്ചുമുതൽ പത്തുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് പ്രവേശനം നല്കുക. പ്രശസ്ത സാഹിത്യകാരന്മാർ, ചിത്രകാരന്മാർ,സംഗീത പ്രതിഭകൾ എന്നിവർ നേത്യത്വം നൽകുന്ന ശില്പശാലയുടെ ഡയറക്ടർ കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണനായിരിക്കും. 2025 ജൂൺ 7 ശനിയാഴ്ച്ച ബഷീർ സ്മാരകത്തിൽ നടക്കുന്ന ശില്പശാലയിൽ പ്രവേശനം സൗജന്യമായിരിക്കും മുൻകുട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും പ്രവേശനമെന്ന്

അക്ഷയ പുസ്തകനിധി സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾക്ക്. ഫോൺ: 94478 08942.




Follow us on :

More in Related News