Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ ഭാഗമായി,കല്ലറ പഞ്ചായത്ത് മേഖലാ വനിതാ സമ്മേളനം നടന്നു

16 Feb 2025 14:44 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സ്ത്രീ ശാക്തീകരണത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ശക്തമായ മാർഗ്ഗ നിർദ്ദേശത്തോടെ സംസ്ഥാനത്ത് ആകമാനം സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തി വരുന്നതെന്ന് എൻ.എസ്.എസ്. വൈക്കം താലൂക്ക് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് പറഞ്ഞു. 

വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ നടപ്പാക്കിവരുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ ഭാഗമായി സ്ത്രീ ശാക്തീകരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് കല്ലറ പഞ്ചായത്ത് മേഖലാ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 കല്ലറ പെരുന്തുരുത്ത് 357 നമ്പർ എൻഎസ്എസ് കരയോഗം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ

യൂണിയൻ വൈസ് ചെയർമാൻ പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

 ആചാര്യ ഫോട്ടോ വിതരണം താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ നിർവഹിച്ചു.

 പി എസ് വേണുഗോപാൽ, മീര മോഹൻദാസ്, ഇന്ദിരാ മുരളീധരൻ, കെ പി രഘുനാഥ്, വാസന്തി വിജയൻ,കെ കെ സതീഷ് കുമാർ, മുരളീധരൻ പി , ചന്ദ്രശേഖരൻ നായർ, ഇ പി ദിലീപ് കുമാർ,പുഷ്പ ഷാജി, m ഗീത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..ദൂരദർശൻ ന്യൂസ് അവതാരിക എം.സി മഞ്ജുള, സി പി നാരായണൻ നായർ, എ ടി എം എ പ്രോജക്ട് റിട്ടയേഡ് ഡയറക്ടർ ഗീത കെ ജെ, എസ്ബിഐ ഡെപ്യൂട്ടി ജനറൽ മാനേജർ സിനി കൃഷ്ണകുമാർ, പി ദിനേശ് ബാബു, കോട്ടയം ഫിനാൻഷ്യൽ ലിറ്ററസി കൗൺസിൽ അനുമോൾ സി എ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിച്ചു..



 



 


Follow us on :

More in Related News