Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2025 19:37 IST
Share News :
കോട്ടയം: കോട്ടയം അതിരമ്പുഴയ്ക്ക് ആഘോഷമായി 26 മുതൽ കുടുംബശ്രീയുടെ 'അരങ്ങു'ണരും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന കലോത്സവം 'അരങ്ങ് 2025' അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ 26ന് രാവിലെ പത്തിന് സഹകരണം - ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഡോ. എൻ. ജയരാജ് എം.എൽഎ അധ്യക്ഷത വഹിക്കും.
ഉദ്ഘാടന ശേഷം തിരുവാതിര ജൂനിയർ സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളും ഇതേ വേദിയിൽ അരങ്ങേറും. 26, 27, 28 തീയ്യതികളിലാണ് കലോത്സവം. പതിനാല് വേദികളിലായി ആകെ 49 ഇനങ്ങൾ മൂന്നു ദിവസങ്ങളിലായി അരങ്ങേറും. ഇതിൽ 33 സ്റ്റേജ് ഇനങ്ങളും 16 സ്റ്റേജ് ഇതര ഇനങ്ങളും ഉണ്ടാകും. അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളാണ് പ്രധാന വേദി. സെന്റ് അലോഷ്യസ് എച്ച്.എസ് ഓപ്പൺ സ്റ്റേജ്, എ.സി പാരിഷ് ഹാൾ, വിശ്വമാതാ ഓഡിറ്റോറിയം, സെന്റ് അലോഷ്യസ് എൽ.പി സ്കൂൾ, സെന്റ് മേരീസ് ഗേൾസ് യു.പി സ്കൂൾ എന്നിവയാണ് സ്റ്റേജ് ഇനങ്ങളുടെ വേദികൾ. സെന്റ് അലോഷ്യസ് എച്ച്.എസ് ക്ലാസ് മുറികളിലാണ് സ്റ്റേജ് ഇതര മത്സരങ്ങൾ സംഘടിപ്പിക്കുക. വിവിധ മത്സരങ്ങളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 3500-ലേറെ മത്സരാർത്ഥികൾ പങ്കെടുക്കും.
എം.പിമാരായ കെ.ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും.
എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷണൻ, അഡ്വ.മോൻസ് ജോസഫ്, സി.കെ ആശ, മാണി സി.കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ.ജോബ് മൈക്കിൾ, അഡ്വ.ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, സ്പെഷൽ സെക്രട്ടറി അദീല അബ്ദുള്ള, ജില്ലാ കളക്ടർ ജോൺ വി.സാമുവൽ, സബ് കളക്ടർ ഡി.രഞ്ജിത്,ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്, പി.ആർ അനുപമ, പി.എം മാത്യു, ഹൈമി ബോബി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി മുകേഷ് കെ.മണി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ പ്രൊഫ.റോസമ്മ സോണി, കെ.വി ബിന്ദു, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രദീപ്, വിജി രാജേഷ്, ദീപ ജോസ്, ഒ.എസ്. അനീഷ് കുമാർ, ധന്യ സാബു, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യൻ, ആൻസി വർഗീസ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ കെ.കെ ലതിക, സൈനമ്മ ഷാജു, അതിരമ്പുഴ ഗ്രാമ പഞ്ചായ ആംഗം
ബേബിനാസ് അജാസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ.യു. ശ്യാംകുമാർ, ഫാ.ജോസഫ് മുണ്ടകത്തിൽ, അതിരമ്പുഴ സി.ഡി.എസ് അധ്യക്ഷ ബീന സണ്ണി എന്നിവർ പങ്കെടുക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ നന്ദി പറയും.
Follow us on :
Tags:
More in Related News
Please select your location.