Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്മനം സ്വദേശിനിയുടെ കൊറിയോഗ്രാഫിയിൽ പാണ്ഡവം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഡിസംബർ 21 ന് "ആനന്ദനടനം" അരങ്ങേറും

20 Dec 2024 16:58 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി : പാണ്ഡവം സ്വദേശിനി നേഹ ജയകുമാർ കൊറിയോഗ്രാഫി നിർവഹിച്ച "*ആനന്ദനടനം* സെമി ക്ലാസിക്കൽ ഡാൻസ് 7 ആം ഉത്സവ ദിനം ആയ ഡിസംബർ 21 ന് തങ്ക അങ്കി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നതിന് ശേഷം അരങ്ങേറും. ഹേമന്ത് സാബു, ശിവാനി കെ അനൂപ്, മീര കൃഷ്ണ, അപർണ ബിനു, അഞ്ജലിഅനിൽ എന്നിവരാണ് നേഹയ്ക്ക് ഒപ്പം ചുവടുവെക്കുക.2018 മാർച്ചിൽ തിരുന്നക്കര ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ച നേഹയുടെ 50 താമത്തെ സ്റ്റേജ് പ്രോഗ്രാം ആണ് പാണ്ഡവം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഡിസംബർ 21 ശനിയാഴ്ച അരങ്ങേറുന്നത്. നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസ് ൽ നൃത്തം അഭ്യസിച്ചു വരുന്നു. പാണ്ഡവം ആനന്ദ ഭവനിൽ എ.കെ ജയകുമാറിന്റെയും സ്മിത ജയകുമാറിന്റെയും മകളാണ്. മാന്നാനം കെ. ഇ കോളേജ് മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ്.

സഹോദരൻ ആദിത്ത്‌ ജയകുമാർ, മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ആണ്.

Follow us on :

More in Related News