Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരസഭയിൽ വയോജനങ്ങൾക്കായി കട്ടിൽ വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം.

28 Mar 2025 16:17 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭ

2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി കട്ടിൽ വാങ്ങിയതിൽ വൻ അഴിമതിയെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. പദ്ധതിയുടെ ഭാഗമായി 26 വാർഡുകളിൽ അഞ്ച് കട്ടിലുകൾ വീതവും എസ് സി വിഭാഗത്തിനുള്ള 19 കട്ടിലും ഉൾപ്പെടെ 149 കട്ടിലിനാണ് പ്രൊജക്റ്റിൽ തുക വകയിരുത്തിയത്. മാർച്ച് 26ന് പദ്ധതി ഉദ്ഘാടനം നടത്തുന്നതിനായി ആദ്യഘട്ടം 30 കട്ടിൽ എത്തിച്ചപ്പോഴാണ് ഇത് ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയത്. ഇതോടെ ഗുണഭോക്താക്കൾ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. 4100 രൂപക്ക്‌ തേക്കിന്റെ കട്ടിൽ നൽകാമെന്ന വ്യവസ്ഥയിലായിരുന്നു പദ്ധതി ആവിഷ്കരിച്ചതെന്നും. തേക്കിന്റെ കട്ടിൽ നൽകാമെന്ന് ടെൻഡർ ഉറപ്പിച്ച ശേഷം ഗുണനിലവാരമില്ലാത്ത കട്ടിലുകളാണ് എത്തിച്ചതാണെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. ഇതിനെതിരെ എൽ ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ വെള്ളിയാഴ്ച ധർണ സംഘടിപ്പിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻ നായർ പ്രതിക്ഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലമാരായ കെ. പി സതീശൻ, എബ്രഹാം പഴയകടവൻ, എസ്. ഇന്ദിരാദേവി, കവിതാ രാജേഷ്, ലേഖ ശ്രീകുമാർ, അശോകൻ വെള്ളവേലി എന്നിവർ പ്രസംഗിച്ചു. 

വിതരണം ചെയ്ത മുഴുവൻ കട്ടിലുകളും പിൻവലിക്കുമെന്നും ടെൻഡർ വ്യവസ്ഥയിലെ പോലെ തന്നെ തേക്കിന്റെ കട്ടിലുകൾ വിതരണം ചെയ്യാമെന്നും ചെയർപേഴ്സൺ കൗൺസിലിൽ ഉറപ്പു നൽകിയതിനെ തുടർന്ന് പിന്നീട് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.



Follow us on :

More in Related News