Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 20:24 IST
Share News :
മേപ്പയ്യൂർ: ഫാസിസത്തിനെതിരെ യുള്ള പോരാട്ടത്തിൽ എല്ലാ ചിന്താധാരകളെയും ചേർത്തു പിടിക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന ദേവരാജൻ കമ്മങ്ങാടിൻ്റെ പതിമൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മേപ്പയ്യൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൻെറയും ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ 107-ാം വാർഷികാചരണത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിച്ചു വരികയാണെന്നും സാധാരണക്കാരൻ്റെ ദൈനംദിന ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി ഫണ്ടിൻെറ ആദ്യഗഡു വിവിധ ഘടകങ്ങളിൽ നിന്ന് ജില്ലാസെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഏറ്റുവാങ്ങി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആർ.ശശി, പി. ബാലഗോപാലൻ മാസ്റ്റർ, എം.കെ. രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.പി.ഐ മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി
സി. ബിജു സ്വാഗതം പറഞ്ഞു. കാലത്ത് ചങ്ങരംവെള്ളിയിലെ സ്മൃതികുടീരത്തിൽ ജില്ലാസെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ പതാക ഉയർത്തി സംസാരിച്ചു. പേരാമ്പ്ര മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, ബാബു കൊളക്കണ്ടി, കെ. വി. നാരായണൻ സുരേഷ് കീഴന , കെ.സി. കുഞ്ഞിരാമൻ,കെ. കെ. വൽസകുമാർ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.