Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 22:24 IST
Share News :
വൈക്കം: അക്കരപ്പാടം ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായി നിർമ്മിച്ച വർണ്ണ കൂടാരം കുട്ടികൾക്കായി തുറന്ന് കൊടുത്തു. സി. കെ ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന 13 ഇടങ്ങൾ ഉൾക്കൊള്ളുന്നതാണ് വർണ്ണ കൂടാരം.പ്രീ പ്രൈമറി കുട്ടികളുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിന് ഉതകുന്ന ഇടങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. കെ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു വർണ്ണ കൂടാരം ശിൽപികളെ ആദരിച്ചു. ബി.പി.സി.സുജ വാസുദേവൻ, ജനപ്രതിനിധികളായ ഒ. എം ഉദയപ്പൻ, ടി. പ്രസാദ്, ഗിരിജ പുഷ്കരൻ, സ്കൂൾ വികസന സമിതി ആക്ടിംഗ് ചെയർമാൻ നന്ദകുമാർ,, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ ,പിടിഎ പ്രസിഡൻ്റ് കിഷോർ കുമാർ , അനുഷ. വി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.