Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാവാമുകുന്ദ സ്കൂളിനെതിരായ നടപടി പുന:പരിശോധിക്കണം:ഡി വൈ എഫ് ഐ

05 Jan 2025 23:43 IST

Saifuddin Rocky

Share News :

മലപ്പുറം : ദേശീയ താരങ്ങളെ അടക്കം ബാധിക്കുന്ന തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂളിനെതിരായ അടുത്ത വർഷത്തെ സംസ്ഥാന കായിക മേളയിൽ നിന്നുള്ള വിലക്ക് വിദ്യാഭ്യാസ വകുപ്പ് പുന: പരിശോധിക്കണം. കഴിഞ്ഞ നവംബർ മാസം കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ നടന്ന പ്രശ്നങ്ങളാണ് നടപടിക്ക് കാരണമായതായി ചൂണ്ടിക്കാണിക്കുന്നത്.

പ്രസ്തുത മേളയിലെ ചാമ്പ്യൻ പട്ടത്തെ ചൊല്ലി നടന്ന സംഘർഷത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനും, സമാപനത്തിൽ പ്രശ്നമുണ്ടാക്കാനും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെയാണ് സർക്കാർ നടപടി എടുക്കേണ്ടത്. ഒരു വിദ്യാലയത്തിന് തന്നെ വിലക്കേർപ്പെടുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പുനഃപരിശോധിക്കണമെന്നും, മുഴുവൻ കായിക താരങ്ങൾക്കും വരും വർഷവും മത്സരിക്കാൻ അവസരം നൽകണമെന്നും, ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Follow us on :

More in Related News