Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സയൻസ് സിറ്റിയുടെ ഉദ്ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

19 May 2025 23:10 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നാടിനെ വികസനവിപ്ലവത്തിലേക്കും ശാസ്ത്രഗവേഷണങ്ങളിലേക്കും നയിക്കുന്ന സയൻസ് സിറ്റിയുടെ ഉദ്ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 501 അംഗസ്വാഗതസംഘം രൂപീകരിച്ചത്. സ്വാഗതസംഘം രൂപീകരണയോഗം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചെയർമാനും സംസ്ഥാന സയൻസ് ആന്റ് മ്യൂസിയം ഡയറക്ടർ ഡോ. പി. സുരേഷ്‌കുമാർ കൺവീനറുമായാണ് 501 അംഗ സ്വാഗതസംഘം രൂപീകരിച്ചത്.സയൻസ് സിറ്റി വികസനരംഗത്ത് വിസ്മയം തീർക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവത്തിന് സയൻസ് സിറ്റി രാജ്യത്തിനുതന്നെ അവസരം സമ്മാനിക്കുമെന്ന് അധ്യക്ഷത വഹിച്ച ജോസ് കെ. മാണി എംപി പറഞ്ഞു.മോൻസ് ജോസഫ് എംഎൽഎ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് സംസ്ഥാന സയൻസ് ആന്റ് മ്യൂസിയം ഡയറക്ടർ ഡോ. പി. സുരേഷ്‌കുമാർ, അഡീഷണൽ ഡയറക്ടർ സുന്ദർലാൽ എന്നിവർ പ്രസംഗിച്ചു.ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായ ജോൺസൺ കൊട്ടുകാപ്പിള്ളിൽ, മിനി മത്തായി, സജേഷ് ശശി, എൻ.ബി സ്മിത, ജോസ് പുത്തൻകാലാ, ഡോ. സിന്ധുമോൾ ജേക്കബ്, നിർമ്മല ജിമ്മി, അൽഫോൻസാ ജോസഫ്, ടി.ആർ രഘുനാഥൻ, സണ്ണി തെക്കേടം, പ്രഫ. ലോപ്പസ് മാത്യു, പി.വി സുനിൽ, കെ. ജയകൃഷ്ണൻ, തോമസ് ടി കീപ്പുറം, സക്കറിയാസ് കുതിരവേലി, എ.എൻ ബാലകൃഷ്ണൻ, ബേബി തൊണ്ടാംകുഴി, പി.സി കുര്യൻ, ബൈജു ജോൺ പുതിയിടത്തുചാലിൽ, ജോൺസൺ പുളിക്കീൽ, ജീന സിറിയക്, സന്ധ്യ സജികുമാർ, സിൻസി മാത്യു, കൊച്ചുറാണി , സ്മിത അലക്‌സ്, ഡാർലി

ജോജി, ജോയ്‌സ് അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു.29ന് വൈകുന്നേരം അഞ്ചിനാണ് സയൻസ് സെന്ററിന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്. മുവായിരത്തോളംപേർക്ക് ഇരിപ്പിടമൊരുക്കാൻ കഴിയുന്ന പന്തലാകും ഉദ്ഘാടനവേദിയായി പ്രയോജനപ്പെടുത്തുക. ഇതിനായി സയൻസ് സെന്ററിന് സമീപം പ്രത്യേക പന്തൽ നിർമ്മിക്കും

Follow us on :

More in Related News