Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കത്തോലിക്കാ കോൺഗ്രസ് കുറവിലങ്ങാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മുനമ്പം ഐക്യദാർഢ്യ സമ്മേളനം നടന്നു.

10 Nov 2024 22:27 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കുടിയൊഴിപ്പിക്കൽ ഭീഷണിയുമായി വരുന്ന വഖബ് കരിനിയമങ്ങൾ എന്തു വിലകൊടുത്തും പ്രതിരോധിക്കുമെന്നും, സ്വന്തമായുള്ള ജനിച്ച മണ്ണിൽ ജീവിക്കുവാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ഒരു കരിനിയമവും അംഗീകരിക്കില്ലായെന്നും പ്രഖ്യാപിച്ചുകൊണ്ട് ആശങ്കയിൽ സമരമുഖത്തായിരിക്കുന്ന മുനമ്പം ജനതയ്ക്ക് കുറവിലങ്ങാട് ഇടവക സമൂഹത്തിൻ്റെ ഐകൃദാർഢ്യ സമ്മേളനം കത്തോലിക്കാ കോൺഗ്രസ് കുറവിലങ്ങാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നു.

സീനിയർ സഹവികാരി ഫാ. ജോസഫ് മണിയഞ്ചിറ, സംഘടനാ ഡയറക്ടർ ഫാ. ജോർജ് വടയാറ്റുകുഴി, രൂപതാ പ്രസിഡൻ്റ് .ഇമ്മാനുവൽ ജോൺ നിധീരി, യൂണിറ്റ് ഭാരവാഹികളായ ബ്രൈസ് ലൂക്കോസ്, ബിജു കുര്യൻ, ജോയി പുന്നത്താനം, പ്രൊഫ. ജോജി ഒറ്റക്കണ്ടം, വിൽസൺ കാനാട്ട്, കുര്യാച്ചൻ ഇല്ലിനിൽക്കുംതടം, രൂപതാ കമ്മറ്റിയംഗങ്ങളായ റെജി പടിഞ്ഞാറേട്ട്,. ജോണി പൊറ്റംമ്പേൽ, ജോസഫ് കടവുംകണ്ടം എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News