Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൂലിഴകൾ കൊണ്ട് ഗാന്ധിജിയുടെ ചിത്രം മെനഞ്ഞ് ശ്രീകാന്ത് ഗിന്നസിലേക്ക്

10 Nov 2024 19:05 IST

PEERMADE NEWS

Share News :

നെടുമങ്ങാട് :നൂലിഴകൾ കൊണ്ട് രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ പതിനെട്ടടിയിൽ നാലായിരത്തിൽ പരം നൂലിഴകൾ കൊണ്ട് ഛായാചിത്രം തീർത്ത് തിരുവനന്തപുരം നെടുമങ്ങാട് കരുപ്പൂര് സ്വദേശി എസ്.ശ്രീകാന്ത് ഗിന്നസ് ലോക റിക്കാർഡ് മറികടന്നു.10 അടി നീളത്തിലും വീതിയിലുമായി വൃത്താകൃതിയിലുള്ള കാൻവാസ് ബോർഡിൽ തൃശൂർ സ്വദേശി വിൻസൻ്റ് പല്ലിശേരി സ്ഥാപിച്ച 'റിക്കാർഡാണ് ശ്രീകാന്ത് മറികടന്നത്.പിൻ ആൻഡ് ത്രഡ് ആർട്ട് കാറ്റഗറിയിലാണ് റെക്കോർഡ് സ്ഥാപിച്ചത്. 2024 നവംബർ 8 രാത്രി 9 മണിക്ക് ആരംഭിച്ച് 9 ന് രാവിലെ 6 വരെ തുടർച്ചയായി 9 മണി ക്കൂർ നീണ്ട പരിശ്രമത്തിനൊടു വിലാണ് നൂലിഴ ചിത്രം പൂർത്തീകരിച്ചത്. 

ബോട്ടിൽ ക്യാപ്പ് കൊണ്ട് മെസി

ചിത്രം തയാറാക്കിയ

ശ്രീകാന്ത് 2022ൽ യുആർഎഫ് ലോക റെക്കോർഡ് നേടിയിട്ടുണ്ട്. 

മുഖ്യനിരിക്ഷകനായി ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് അശ്വിൻ വാഴുവേലിൽ, ഗിന്നസ്ആദർശ് , ഫോട്ടോഗ്രാഫർമാരായ എം. അനിഷ് ,ജയിസൺ ,കൂടാതെ ഫിസിയോ രഞ്ജിത്ത് , സർവേയർരമേശ്, സങ്കേതിക സഹായികളായി

 രാജേഷ് ട്വിങ്കൾ ,മുരളി ,ശ്രീലാൽ 

, ഷാജി ,അജിത് വിമൽ,സജനി എന്നിവർ ഉണ്ടായിരുന്നു.

 എം.കെ.   സുകുമാരൻ  കുമാരി ദമ്പതികളുടെ മകനാണ് ശ്രീകാന്ത്

ഭാര്യ. സ്വാതി മകൾ. ജാനകി

Follow us on :

More in Related News