Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 22:14 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിനും ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്കും മരത്തിന് കീഴേയുള്ള ഓട്ടോ സ്റ്റാൻ്റിനുംഅപകട ഭീക്ഷണി ഉയർത്തുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, കീഴ്ശാന്തി കൊളായി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഇതിന് മുന്നോടിയായി വൃക്ഷപൂജ നടത്തി. ചുറ്റമ്പലത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള രണ്ടു പാലമരങ്ങളും, കഴിഞ്ഞ ദിവസം മറിഞ്ഞു വീണ ആൽമരവും മുറിച്ചു നീക്കം ചെയ്യും. വടക്കേ നട - പടിഞ്ഞാറെ നട റോഡിന് ഭീക്ഷണിയായി നിന്നിരുന്ന വൃക്ഷങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്കും ഒരുപോലെ ഭീഷണി ഉയർത്തിയിരുന്നു. ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള വിവിധ ഓഫീസുകൾ, ഗസ്റ്റ് ഹൗസ്, നിരവധി വ്യാപര സ്ഥാപനങ്ങൾ എന്നിവയും ഇതിന് സമീപത്തായിട്ടുണ്ട്. 11 കെ. വി. വൈദ്യൂതി ലൈനും മരത്തിന് സമീപത്ത് കൂടിയാണ് കടന്നുപോകുന്നത്. പനച്ചിക്കൽ നട, സർപ്പ സങ്കേതം, വ്യാഘ്രപാദ സങ്കേതം, തന്ത്രി മഠം, ഭജന മഠം, വടക്കേ നടയിലെ കൃഷ്ണൻ കോവിലിലുള്ള ആൽമരത്തിന്റെയും മാവിന്റെ ശിഖരങ്ങളും മുറിച്ചു നീക്കം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.