Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 00:19 IST
Share News :
പുളിക്കൽ : വീട്ടമ്മയെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.പരേതനായ മരുതാടൻ ബാലകൃഷ്ണന്റെ ഭാര്യ കോമളവല്ലിയെയാണ് (65) വീടിനടുത്തുള്ള കരിങ്കൽക്വാറിയിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുളിക്കൽ പറവൂരിനു സമീപം കൊല്ലത്താടയി മേലെ വടക്കുംകര കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ വീണ് മരിച്ചനിലയിൽ തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്ച കുടുംബ ശ്മശാനത്തിൽ സംസ്ക്കരിക്കും.
മക്കൾ : സജിത്ത്,സരിത്ത്,സുജ മരുമക്കൾ: ഗിരീഷ് (നല്ലൂർ), മഞ്ജു (ചേവായൂർ ),അയന (പയ്യാനക്കൽ).
Follow us on :
Tags:
More in Related News
Please select your location.