Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 16:43 IST
Share News :
.ചാലക്കുടി:
വിരിവെക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കി കൊടുത്ത്
നഗരസഭയുടെ വാർഡ് കേന്ദ്രം.
കഴിഞ്ഞ 25 വർഷമായ് കണ്ണൂരിൽ നിന്നും കാൽ നടയായി ശബരിമല അയ്യപ്പ ദർശനത്തിന് പോകുന്ന ഗുരുസ്വാമി മഠത്തിൽ അശോകനും മറ്റ് അയ്യപ്പൻമാർക്കും ,
യാത്രാമധ്യേ വിരിവെച്ച് വിശ്രമിക്കാൻ സൗകര്യമൊരിക്കിയത്, ചാലക്കുടി നഗരസഭയുടെ വി.ആർ പുരത്തുള്ള 32,33വാർഡ് സേവാ കേന്ദ്രത്തിൽ.
കണ്ണൂരിലെ പയ്യന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സ്വാമിമാരാണ് ഇവർ.
മുൻ വർഷങ്ങളിൽ കാൽ നടയാത്രക്കിടെ പരിചയപ്പെടുകയുംഇവരോടൊപ്പം ശബരിമലയിലേക്ക് നടക്കുകയും ചെയ്ത,വി. ആർ.പുരത്തെ ആലക്കാട്ട് ഷാജി , വാഹന അപകടത്തിൽ കാലിന് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന്,ഷാജിയെ കാണാൻ കഴിഞ്ഞ വർഷം സ്വാമിമാർ ഇവിടെ വന്നിരുന്നു. അന്ന്
അവിചാരിതമായി
ഇവിടെ വന്ന സ്വാമിമാർക്ക് വിശ്രമിക്കാൻ പെട്ടെന്ന് സൗകര്യമൊരുക്കിയത് വാർഡ് കേന്ദ്രത്തിൽ തന്നെ ആയിരുന്നു.
യാത്രക്കിടെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന സംഘത്തിൽ,
ഈ വർഷം ഗുരുസ്വാമിയോടൊപ്പം 6 പേരാണ് ഇവിടെ എത്തിയത്.
വി.ആർ. പുരത്തെ
ശ്രീനടരാജ ക്ഷേത്രത്തിൽ, കമ്മിറ്റി അംഗങ്ങളും,
വാർഡ് സേവാ കേന്ദ്രത്തിൽ കൗൺസിലർമാരും സ്വാമിമാരെ സ്വീകരിച്ചു.
കേന്ദ്രത്തിൽ
വിരി വെച്ചതിന് ശേഷം
അമ്പലത്തിൽ ഇവർക്കുള്ള അന്നദാനവും ഒരുക്കി.
വാർഡ് സേവാ കേന്ദ്രത്തിൽ,
രാത്രി വിശ്രമത്തിന് ശേഷം രാവിലെ തന്നെ സ്വാമിമാർ അയ്യപ്പ ദർശനത്തിനായ്
കാൽ നട തുടർന്നു.
Follow us on :
Tags:
More in Related News
Please select your location.